Thursday, April 10, 2025

കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി

Must read

- Advertisement -

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓടയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ( infant dead body found from thrissur railway station)

മലപ്പുറം തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി ഇന്ന് അമ്മ മൊഴി നല്‍കിയിരുന്നു. തമിഴ്നാട്ടുകാരായ ജയസൂര്യന്‍, ശ്രീപ്രിയ, ബന്ധുക്കള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുന്‍പാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.

തമിഴ്‌നാട് പോണ്ടിച്ചേരി കൂടല്ലൂര്‍ സ്വദേശിനി ശ്രീപ്രിയ എന്ന 19 കാരി, കാമുകന്‍ എന്നിവരാണ് 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. തലക്കാട് പുല്ലുരാല്‍ എസ് ഐഒ ബസ്റ്റോപ്പിനു സമീപത്താണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ചത് തൃശ്ശൂരിലാണെന്നാണ് സൂചന. ശ്രീപ്രിയയെ തേടി ചേച്ചി വിജയയും ഭര്‍ത്താവും വെള്ളിയാഴ്ച്ച രാവിലെ തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. അതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സംശയം തോന്നിയത്. കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് കൊലപ്പെടത്തിയെന്നാണ് ഒടുവില്‍ പറഞ്ഞത്.

ഒന്നരവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ശ്രീപ്രിയയെ, പോണ്ടിച്ചേരിയില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് ഭര്‍ത്താവിന്റെ ഒപ്പം താമിസിക്കുമ്പോള്‍ കാണാതായത്. പോണ്ടിച്ചേരിയില്‍ നിന്ന് മുങ്ങിയ ശ്രീപ്രിയ കാമുകനും കുടുംബത്തോടെപ്പം പുല്ലൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. ഇവിടെവെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയത്. തന്നെ മുറിയല്‍ അടച്ചുപൂട്ടി പിതാവും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ അപയാപ്പെടുത്തിയെന്നാണ് ശ്രീപ്രിയ വെളുപ്പെടുത്തിയത്. 2 മാസം മുമ്പാണ് ശ്രീപ്രിയ ഉള്‍പ്പെടെയുളള സംഘം പുല്ലൂരിലെത്തി താമസം തുടങ്ങിയത്. ശ്രീപ്രിയ ഇവിടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുക്കാരും ഇടപ്പെട്ടു. നാട്ടുക്കാര്‍ വീടുനുളളില്‍ പരിശോധന നടത്തിയപ്പോഴാണ് കാമുകനെ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു. മനസാക്ഷിയെ ഞെട്ടിക്കുന്ന കേസില്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിനുളള ശ്രമത്തിലാണ് പോലീസ്.

See also  ജമ്മു കാശ്മീരിലെ ഭീകരാക്രമണം….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article