ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അന്വേഷിപ്പിന്‍ കണ്ടെത്തും നെറ്റ്ഫ്‌ളിക്‌സില്‍

Written by Taniniram

Published on:

Anweshippin Kandethum OTT Release date | ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം കാണാനാവും. ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകന്‍

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി ഒന്‍പതിനായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ആനന്ദ് നാരായണന്‍ എന്ന എസ്.ഐ കഥാപാത്രമായാണ് ടൊവിനോ എത്തിയത്. തീയറ്ററുകളില്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

See also  പാട്ടും ഡാന്‍സുമായി അപര്‍ണ ദാസിന്റെ ഹല്‍ദി ആഘോഷം; സോഷ്യല്‍മീഡിയില്‍ വൈറല്‍

Leave a Comment