ആറാം ദിനം ഷിരൂരിൽ രക്ഷാദൗത്യം സൈന്യം ഏറ്റെടുത്തു . മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി

Written by Taniniram

Published on:

കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ്‌ സൈന്യമെത്തിയത്.

കര്‍ണാടക സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ ഇവിടെയുണ്ട്. കോഴിക്കോട് എം.പി. എം.കെ. രാഘവനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്ഥലത്തുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവിലെ സ്ഥിതി വിലയിരുത്തി.

എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്.

Leave a Comment