മഴയും കാറ്റും വരുന്നുണ്ടെങ്കിൽ ഇനി തത്സമയം ഫോണില്‍ അറിയാം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിലും ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ ഫോണിലൂടെ തത്സമയം അറിയാം. കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ പ്രാദേശികമായി എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയവ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവര്‍ക്കു തത്സമയം ലഭിക്കുന്ന സംവിധാനം കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി.

കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയില്‍ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകള്‍ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും അറിയിക്കുന്ന സംവിധാനമാണ് യാഥാര്‍ത്ഥ്യമായത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്.

മൊബൈല്‍ സേവനദാതാക്കളാണ് ഒരു പ്രത്യേക ലൊക്കേഷനിലുള്ള ഐപി അഡ്രസ്സുകളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കാനുള്ള വിവരങ്ങള്‍ കൈമാറുക. ഫോണിലോ ടാബിലോ കമ്പ്യൂട്ടറിലോ ഗൂഗിള്‍ ആപ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും. മൂന്ന് മാസത്തിനകം സ്മാര്‍ട്ട് ടിവിയിലും സന്ദേശങ്ങള്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വരും.

See also  സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍ മഴ ലഭിക്കും…

Related News

Related News

Leave a Comment