സ്കൂളിൽ പാമ്പ്; പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി…

Written by Web Desk1

Published on:

കു​ന്ദ​മം​ഗ​ലം: (Kunnamangalam ) കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്കോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കോ ല​ഭി​ക്കാ​റു​ള്ള ഒ​രു പ​രാ​തി​ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ളി​ൽ പാ​മ്പു​ശ​ല്യം ഉ​ണ്ടെ​ന്നു​കാ​ണി​ച്ച് ആ​ർ.​ഇ.​സി ജി.​എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പ​ലാ​ണ് കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ​നി​ന്ന് ഈ ​മാ​സം 13നും 14​നും ആ​ണ് പാ​മ്പി​ന്റെ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്ലാ​സ് മു​റി​ക​ളി​ലും സ്കൂ​ൾ പ​രി​സ​ര​ത്തും പാ​മ്പു​ശ​ല്യം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്ന് കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, തു​റ​ക്കു​ന്ന​തി​നു​മു​മ്പ് സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​ർ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

അ​ത് സ്കൂ​ൾ അ​ധി​കൃ​ത​ർ പാ​ലി​ച്ചോ എ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം ചോ​ദി​ച്ചു ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്രി​ൻ​സി​പ്പ​ൽ സം​സാ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. പ​രാ​തി ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്കൂ​ളി​ലും പ​രി​സ​ര​ത്തും ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് പെ​രു​മ്പാ​മ്പി​ന്റെ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. സ്കൂ​ളി​ന്റെ പ​രി​സ​ര​ത്ത് എ​ൻ.​ഐ.​ടി​യു​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ലം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. അ​വി​ടെ നി​ന്നാ​യി​രി​ക്കും പാ​മ്പി​ന്റെ കു​ഞ്ഞു​ങ്ങ​ൾ എ​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​മ്പ് എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും എ​ടു​ത്ത​താ​ണെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യും സ്കൂ​ളി​ലെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും വീ​ണ്ടും പ​രി​ശോ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

See also  വെള്ളാപ്പള്ളി നടേശൻ യു ഡി എഫ് സ്ഥാനാർത്ഥികളോട് മുഖം തിരിക്കുന്നു….

Leave a Comment