അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി; പീഡനക്കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

Written by Taniniram

Published on:

പീഡന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതി നല്‍കിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

നേരത്തെ നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയാണ് കേസിലെ പരാതിക്കാരി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോന്‍ വാദിച്ചത്. കേസിലെ സാഹചര്യ തെളിവുകളും അനുകൂലമല്ലെന്ന് കണ്ടാണ് കോടതിയുടെ ഉത്തരവ്.

സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 

See also  ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ്; സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ചു

Leave a Comment