ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് സർക്കാരിന്റെ കടുംവെട്ടോടെ?കൂടുതൽ പേജുകൾ വെട്ടിമാറ്റിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

Written by Taniniram

Published on:

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതില്‍ സര്‍ക്കാരിനെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. അഡ്വ. ഹരീഷ് വാസുദേവനാണ് ഈ ആരോപണം ഉന്നയിച്ചു രംഗത്തുവന്നരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടതിലും കടുംവെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ആരോപിക്കുന്നത്. വിവരാവകാശ കമ്മീഷണന്‍ പുറത്തുവിടാനാമെന്ന് അനുമതി നല്‍കിയ കാര്യങ്ങള്‍ പോലും പുരത്തുവിടാതെ സര്‍ക്കാര്‍ കൂടുതല്‍ പേജുകള്‍ അട്ടിമറിച്ചു എന്നാണ് ഹരീഷിന്റെ ആരോപണം. സിനിമാ രംഗത്തെ പവര്‍ഗ്രൂപ്പിനെ സഹായിക്കാനെന്ന് ഈ നീക്കമെന്ന സംശയവും ശക്തമാണ്.

കൊച്ചി: ഹേമ റിപ്പോര്‍ട്ട് പുറത്തു വിട്ടതിലും സര്‍ക്കാറിന്റെ കള്ളക്കളിയെന്ന് ആരോപണം. അഡ്വ. ഹരീഷ് വാസുദേവനാണ് ഈ ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടതിലും കടുംവെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ആരോപിക്കുന്നത്. വിവരാവകാശ കമ്മീഷണന്‍ പുറത്തുവിടാനാമെന്ന് അനുമതി നല്‍കിയ കാര്യങ്ങള്‍ പോലും പുരത്തുവിടാതെ സര്‍ക്കാര്‍ കൂടുതല്‍ പേജുകള്‍ അട്ടിമറിച്ചു എന്നാണ് ഹരീഷിന്റെ ആരോപണം. സിനിമാ രംഗത്തെ പവര്‍ഗ്രൂപ്പിനെ സഹായിക്കാനെന്ന് ഈ നീക്കമെന്ന സംശയവും ശക്തമാണ്.

വിധി അനുസരിച്ച് ഒഴിവാക്കേണ്ട ഭാഗങ്ങളുടെ പട്ടിക തയാറാക്കി സാംസ്‌കാരിക വകുപ്പ് SPIO ജൂലൈ 18 നു ഉത്തരവിറക്കുന്നു. അതില്‍ റിപ്പോര്‍ട്ടിലെ 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലില്ല. മറിച്ച് അവ നല്‍കുമെന്ന് തീരുമാനിച്ച ഭാഗത്തിലാണെന്നാണ് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതിയില്‍ കേസിയതിന് ശേഷം ഒരു മാസത്തിനു ശേഷം സര്‍ക്കാര്‍ ആഗസ്റ്റ് 19 നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി പുറത്തുവിടുന്നത്.

പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണെന്നും ഹരീഷ് പറയുന്നു. ‘മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു’ എന്നതാണ് 96 ആം പാര. ഇതാണ് മറയ്ക്കണമെന്നു കമ്മീഷന്‍ പറഞ്ഞത്. എന്തിന്? ഇതിലെന്ത് സ്വകാര്യത? അപ്പോള്‍ സ്വകാര്യതയുടെ പേരില്‍ സര്‍ക്കാര്‍ മറച്ച പാരഗ്രാഫുകളുടെ കാര്യത്തിലും സംശയം ഉണ്ടാവുന്നു.

ആ പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടെത്തലുകളുമാണ് ഇതിനു ശേഷമുള്ള 11 പാരഗ്രാഫുകളിലുള്ളത് (97-108). ജൂലൈ 18 നു സര്‍ക്കാര്‍ തന്നെ കൊടുക്കാന്‍ നിശ്ചയിച്ച ആ 11 നിര്‍ണ്ണായക പാരഗ്രാഫുകള്‍ ആഗസ്ത് 19 ആയപ്പോഴേക്ക് ഉത്തരവിന് വിരുദ്ധമായി അട്ടിമറിയിലൂടെ പൂഴ്ത്തി വെച്ചത് ആരെ സഹായിക്കാന്‍?? ഉത്തരവ് പ്രകാരം നല്‍കേണ്ട 97-108 പാരകള്‍ റിപ്പോര്‍ട്ടിന്റെ കൂടെ കിട്ടാത്ത കാര്യം മാധ്യമങ്ങള്‍ പരാതിപ്പെട്ടിട്ടില്ല . ഈ അട്ടിമറിയുടെ വിശദാംശങ്ങള്‍ മനസിലാകാന്‍ ആ പാരഗ്രാഫുകള്‍ കൂടി സര്‍ക്കാര്‍ പുറത്തുവിടണം. ജൂലൈ 18 ലെ ഉത്തരവ് അനുസരിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണം. ഈ ഒളിച്ചുകളി ഇനി പറ്റില്ലെന്നും അഡ്വ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു.

See also  ആരോപണമുനയില്‍ വീണ്ടും എക്‌സാലോജിക്ക്. വിദേശ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകി;അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി

Leave a Comment