ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ (TP Chandrasekaran Murder Case) വിചാരണ കോടതിയുടെ വിധി ശരിവെച്ച് ഹൈക്കോടതി കേസില്‍ പ്രതികളുടെ അപ്പീല്‍ ഹൈക്കാടതി തള്ളിയിരുന്നു. ടിപി ചന്ദ്രശേഖരന് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്റെഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി (Hareesh Perady.
വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സഖാവ് , ടി.പി ചുകപ്പ് അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കല്‍ കൂടി ഉറക്കെ പറയുന്നു ടി.പി …സഖാവ്..ലാല്‍സലാം.. എന്ന വാക്കുകളാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ പോസ്റ്റും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
കേസിലെ ശിക്ഷാവിധിക്കെതിരെ 12 പ്രതികള്‍ നല്‍കിയ അപ്പീല്‍, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്റെ അപ്പീല്‍, സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ (KK Rama) എം.എല്‍.എ. നല്‍കിയ അപ്പീല്‍ എന്നിവയാണ് കോടതി ഇന്ന് പരി?ഗണിച്ചത്. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്.
ആര്‍.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 36 പ്രതികളില്‍ 12 പേരെയാണ് 2014ല്‍ വിചാരണ കോടതി ശിക്ഷിച്ചത്. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4നാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.