കാസർഗോഡ് (Kasargod) : നീലേശ്വരത്തുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ്.
അപകടം ഉണ്ടായത് അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയാണ്. സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു.
ഇന്നലെ പോലീസ് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയടക്കം 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. നീലേശ്വരം പോലീസ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 154 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ് ഇവർ.