75 ലക്ഷം മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു…

Written by Web Desk1

Published on:

കൊച്ചി (Kochi) : കേരളലോട്ടറിയുടെ 75 ലക്ഷം ഒന്നാം സമ്മാനം മൂന്നുമാസം മുൻപ് അടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം സി യാക്കോബ് (കുഞ്ഞുഞ്ഞ് – 75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു.

കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയിൽ തിങ്കളാഴ്ചയാണ് അപകടം. വൈകിട്ട് ആറോടെ മൂശാരിപ്പടിയിൽനിന്ന് വരികയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് 5ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്നുമാസം മുൻപ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് യാക്കോബിന് ലഭിച്ചത്. സമ്മാനത്തുകയായ 75ലക്ഷം രൂപ മൂന്ന് ആഴ്ച മുൻപാണ് യാക്കോബ് കൈപ്പറ്റിയത്. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തിന്റെ സന്തോഷം മായും മുൻപാണ് കുടുംബത്തെ സങ്കടത്തിലാക്കി അപകടമുണ്ടാകുന്നത്. പുതുപ്പനത്ത് യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മേരി. മക്കൾ: ജിബു, ജിലു.

See also  ഇന്ന് ശബരിമലയിൽ മകരജ്യോതി

Leave a Comment