തിരുവനന്തപുരം: ആഭരണപ്രേമികളെ ആവേശത്തിലാക്കി സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 1080 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,085 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,729 രൂപയുമായി. രണ്ട് ദിവസത്തിനിടെ മാത്രം സ്വര്‍ണവിലയില്‍ 1500ലേറെ രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 57,760 രൂപയായിരുന്നു. ഈ മാസം ആദ്യമായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായിരുന്നു. നവംബര്‍ ഏഴ് മുതലാണ് സ്വര്‍ണവിലയില്‍ അതിശയിപ്പിക്കുന്ന കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഒക്ടോബര്‍ 29ന് സ്വര്‍ണവില 59000 രൂപ കടന്നിരുന്നു. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.