സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു …

Written by Web Desk1

Published on:

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില പവന് 53,000 ല്‍ താഴെയെത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലു ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

See also  സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

Leave a Comment