യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി ; പ്രകോപിതനായ യുവാവ് വീടിന് നേരെ വെടിയുതിര്‍ത്തു; സംഭവം മലപ്പുറത്ത്‌

Written by Web Desk1

Published on:

മലപ്പുറം (Malappuram) : മലപ്പുറം കോട്ടക്കലി (Malappuram Kottaikkal) ൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെയാണ് വരൻ വെടിയുതിർത്തത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്.

മൂന്ന് റൗണ്ട് വെടിയുതിർത്ത പ്രതി അബു താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെടിയേറ്റ് വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. നാട്ടുകാര്‍ ഇയാളെ വളഞ്ഞ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പ്രതിയുടെ മോശം പെരുമാറ്റത്തിലുള്ള പ്രശ്‌നം കാരണമാണ് യുവതി വിവാഹത്തില്‍നിന്ന് പിന്‍മാറിയത്. സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

See also  കല്യാണത്തിന് വരുമ്പോൾ 15 നിയമങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി വിവാഹ ക്ഷണക്കത്ത്…

Leave a Comment