- Advertisement -
ഫ്രം വഞ്ചി ടു മെട്രോ’ പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് കൊച്ചി മേയർ എം അനിൽകുമാറിന് നൽകി. വാട്ടർ മെട്രോയുടെ ഹൈ കോർട്ട് ജംഗ്ഷൻ സ്റ്റേഷനിൽ ആയിരുന്നു ചടങ്ങ്.
കൊച്ചിയുടെ ചരിത്രം പരിശോധിക്കുമ്പോൾ കൊച്ചിയുടെ സാമ്പത്തിക വാണിജ്യ രംഗത്തെ വളർച്ചകൾക്ക് ഗതാഗത രംഗത്തെ വളർച്ചകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവയെല്ലാം കോർത്തിണക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന് എം. ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഫ്രം വഞ്ചി ടു മെട്രോ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഡി സി ബുക്സിന്റെയും സഹകരണത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.