Thursday, April 3, 2025

കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണം; തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെപിസിസി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് (Kerala Lok Sabha Elections) തീയതിയിൽ മാറ്റം വരുത്തണമെന്നു കെപിസിസി (KPCC). വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും (KPCC President K. Sudhakaran) പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും (Leader of Opposition V.D. Satheesan) തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചു. മുസ്​ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി.

ആ ദിവസം തിരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും, വോട്ടർമാർക്കും, ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും, പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം–കെപിസിസി പ്രസിഡന്റും, പ്രതിപക്ഷ നേതാവും തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച മെയിലിൽ പറയുന്നു.

See also  ചാലക്കുടിയില്‍ വീണ്ടും പുലി… കണ്‍മുന്നില്‍ വളര്‍ത്തുനായയെ കടിച്ചു വലിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article