പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന്അപേക്ഷ ക്ഷണിച്ചു

Written by Taniniram1

Published on:

തൃശൂർ : കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാന അവാര്‍ഡിന് വേണ്ടിയുള്ള മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളുടെ സംഘങ്ങള്‍ക്കാണ് ആവശ്യമായ രേഖകളും സാക്ഷ്യപത്രവും സഹിതം ഇതിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. അക്കാദമിയുടെ അംഗീകാരമുള്ള പ്രൊഫഷണല്‍ നാടകസംഘങ്ങളാണ് അപേക്ഷിക്കേണ്ടത് . ഒരു നാടകസംഘത്തിന് ഒരു നാടകം മാത്രമേ അവാര്‍ഡിന് അയക്കാന്‍ കഴിയുകയുള്ളു. സ്‌ക്രിപ്റ്റിന്റെ ഡി.ടിപി ചെയ്ത അഞ്ചുകോപ്പി, 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി നാടകം അവതരിപ്പിച്ചതിന്റെ രേഖ, നാടക അവതരണത്തിന്റെ വീഡിയോ അടങ്ങിയ പെന്‍ഡ്രൈവ്, നാടകകൃത്തിന്റെ സമ്മതപത്രം എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ 2024 ഏപ്രില്‍ 22 നകം അക്കാദമിയില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി ദീര്‍ഘിപ്പിക്കുകയോ, വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയോ ചെയ്യില്ലെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. നാലംഗ വിദഗ്ദ സമിതി അപേക്ഷകള്‍ പരിശോധിച്ച് പരമാവധി പത്ത് നാടകങ്ങളെ മത്സരത്തിന് തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും അവതരണം നടത്തണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്.

See also  എക്‌സൈസ് മെഡല്‍ ദാനവും അവാര്‍ഡ് വിതരണവും 19ന്

Related News

Related News

Leave a Comment