Saturday, April 5, 2025

മുൻ മന്ത്രി എം എം മണിയുടെ ഗൺമാന്റെ വീട്ടിലെ സ്റ്റോർ റൂമിന് തീപിടിച്ചു; വൻ നാശനഷ്ടം…

Must read

- Advertisement -

ഇടുക്കി (Idukki) : ഇരട്ടയാർ നാലുമുക്കിൽ വീടിനു തീപിടിച്ചു. നാലുമുക്ക് ചക്കാലയിൽ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് അഗ്നിബാധയുണ്ടായത്. മുൻ മന്ത്രിയും ഉടുമ്പൻചോല എം എൽ എയുമായ എം എം മണിയുടെ ഗൺമാൻ അൽഫോൺസിന്റെ പിതാവാണ് ജോസഫ് മത്തായി.

കാപ്പി, കുരുമുളക്, ഏലം അടക്കമുള്ളവ ഇവിടെയാണ് സൂക്ഷിക്കുന്നത്. സ്റ്റോർ റൂം കൂടിയായ ഇവിടെ റബർഷീറ്റ് ഉണക്കുന്നതിന് പുകയിട്ടത് പടർന്നതാകാമെന്നാണ് നിഗമനം. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ജോലിക്കാരായ ജാർഖണ്ഡ് സ്വദേശികൾ തീ പടരുന്നത് കണ്ട് ഓടിമാറിയതിനാൽ രക്ഷപെട്ടു. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന1000 കിലോയോളം കുരുമുളകും 300 കിലോയോളം ഏലക്ക , 500 കിലോയോളം റബർ ഷീറ്റ് , വീട്ടുപകരണങ്ങൾ എന്നിവക്കെല്ലാം നാശനഷ്ടം നേരിട്ടു. വീടും പൂർണ്ണമായും കത്തിനശിച്ചു. 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.

കട്ടപ്പന ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പോൾ ഷാജി ആന്റണിയുടെ നേതൃത്വത്തിലുള്ള സദാനന്ദൻ എൻ.റ്റി , പ്രദീപ് കുമാർ, അഭമോദ്, കബീർ എം.എച്ച്, ജോമോൻ, ജോസഫ്, അനിൽ ഗോപി എന്നിവരുടെ സംഘവും, വാർഡ് മെമ്പർ ആനന്ദ് സുനിൽകുമാർ,തങ്കമണി എസ് പി ഓ മാത്യൂസ് തോമസ്, സിപിഎം ബനേഷ് കെ പി, നിരവധി പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സംഭവ സമയത്ത് അൽഫോൺസ് തിരുവനന്തപുരത്തായിരുന്നു.

See also  കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപത്തുകയായ 15 ലക്ഷം തിരികെ നൽകി ബാങ്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article