തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ വാര്‍ഡ് ഇന്ന് രാവിലെ 10:15 മണിയോടുകൂടി ഏകദേശം 40 അടി താഴ്ചയും 4 അടി വെളളവുമുളള കിണറില്‍ 4 വയസ്സുള്ള കുട്ടി വീണു. കളിച്ചുകൊണ്ടിരിന്നപ്പോള്‍ കേദാര്‍നാഥ് എന്ന കുട്ടിയാണ് അബദ്ധത്തില്‍ വീഴ്ന്നത്. ഉടന്‍ തന്നെ കുട്ടിയെ രക്ഷിക്കാനായി കുട്ടിയുടെ അപ്പൂപ്പന്‍ സന്തോഷും കിണറിലേക്ക് ചാടി ഇറങ്ങി.
എന്നാല്‍ അപ്പൂപ്പന് ശ്വാസതടസ്സം,ദേഹാ സ്വാസ്ഥ്യം അനുഭപെടുകയും കയറാന്‍ പറ്റാതെ വരികയും ചെയ്തു അവരെ രക്ഷിക്കാനായി രാജേഷ് എന്നയാള്‍ ഇറങ്ങി രണ്ടു പേരെയും പിടിച്ചു നില്‍ക്കുകയുമായിരുന്ന എന്ന വിവരം ലഭിച്ചയുടനെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരികുമാര്‍. ബി, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ രഞ്ജിത് പൂവതിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ മാരായ എം കൃഷ്ണ പ്രസാദ്, ഗുരുവായൂരപ്പന്‍, ജിമോദ് വി വി, നവ നീത കണ്ണന്‍, ജിബിന്‍ ജെ, രഞ്ജിത് ബി പ്രദീഷ് പി കെ, ഷിജിന്‍ ഫയര്‍ വുമണ്‍ ആല്‍മാ മാധവന്‍, എന്നിവരടങ്ങുന്ന സംഘം എമര്‍ജന്‍സി റെസ്‌ക്യൂ വാഹനവും, ആംബുലെന്‍സു മായി സംഭവസ്ഥലത്തേക്ക് തിരിച്ചു എത്തിയ ഉടന്‍ തന്നെ കിണറില്‍ കുടുങ്ങി കിടക്കുകയായിരുന്ന മൂന്ന് പേരെയും നെറ്റിന്റെ റോപ് എന്നിവയുടെ സഹായത്താല്‍ സുരക്ഷിതമായി കരക്ക് കയറ്റുകയും സേനയുടെ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.