- Advertisement -
ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് വാഹനം ഓടിക്കുന്നവരോട് സംസാരിച്ചാല്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം. ഇത്തരത്തില്‍ അശ്രദ്ധമായി വാഹമോടിക്കുന്നത് കണ്ടാല്‍ നടപടിയെടുക്കണമെന്ന് ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.മനോജ്കുമാര്‍ നിര്‍ദ്ദേശം നല്‍കി.ടൂവിലറില്‍ സഞ്ചരിക്കുന്നവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടങ്ങള്‍ വര്‍ധിച്ചൂവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ട്.