അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിംഗ്; രോഗികളെ ദുരിതത്തിലാക്കിയത് ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം

Written by Taniniram

Published on:

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ ദുരിതത്തിലാക്കിയത് ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം ആരംഭിച്ചത് .അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ആയിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ ചിത്രീകരണസമയത്ത് അത്യാഹിതവിഭാഗത്തില്‍ ഉണ്ടായിരുന്നു. രോഗികളെ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതിന് സമീപവും യാതൊരു നിയന്ത്രണവുമില്ലാതെസിനിമ ചിത്രീകരണം നടന്നു

അത്യാഹിത വിഭാഗത്തിലെ പരിമിതമായ സ്ഥലത്ത് അണിയറപ്രവര്‍ത്തകരും ക്യാമറയും അടക്കമുള്ള ഉപകരണങ്ങള്‍ നിറഞ്ഞതോടെ രോഗികള്‍ ദുരിതത്തിലായി. അത്യാഹിതവിഭാഗത്തില്‍ രോഗികളുടെ സഞ്ചാരം ഷൂട്ടിംഗ് ടീം തടഞ്ഞു.

പ്രധാന കവാടം കയറിട്ട് കെട്ടി രോഗികളും ആശുപത്രി ജീവനക്കാരോടും നിശബ്ദത പാലിക്കാന്‍ അണിയറപ്രവര്‍ത്തകരുടെ ശബ്ദമുയര്‍ത്തി നിര്‍ദേശിച്ചുകൊണ്ടിരിന്നു. അവശായ രോഗികള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു.

ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് ആശുപത്രിയില്‍ നടന്നത് ചിത്രത്തില്‍ അനുഷ്‌ക രാജന്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

രണ്ട് ഘട്ടങ്ങളിലായി ചിത്രീകരിക്കാനുദ്ദേശിക്കുന്ന രംഗങ്ങളുടെ ആദ്യഘട്ടമാണ് ഇന്നലെ ഷൂട്ട് ചെയ്തത്, സിനിമാ ചിത്രീകരണം പുലര്‍ച്ചെ വരെ നീണ്ടു നിന്നിരുന്നു .അത്യാഹിതവിഭാഗത്തില്‍ എത്തുന്ന ആളുകളുടെ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ പോലും മറച്ചിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം നടത്തണമെങ്കില്‍ അധികൃതരുടെ അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് രോഗികള്‍ പ്രതികരിച്ചു.

See also  ഒരു തലയും നാല് കാലും..ആരോടാ കളി ..

Related News

Related News

Leave a Comment