കൊച്ചി (Kochi) : ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു. പദ്ധതിക്കായി എന്‍.എച്ച്.എ.ഐ ആദ്യം തയാറാക്കിയ പദ്ധതിരേഖ പുതുക്കുന്നത് നീളുന്നതാണ് കാരണം. 2022ലാണ് പദ്ധതിരേഖ തയാറാക്കിയത്. 30-35 മിനിറ്റില്‍ എത്തിച്ചേരാവുന്ന ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 18കിലോമീറ്റര്‍ ദൂരം ഇപ്പോള്‍ താണ്ടാന്‍ തിരക്കേറിയ സമയങ്ങളില്‍ രണ്ട് മണിക്കൂറിലേറെ എടുക്കും. ഇടപ്പള്ളിയിലെയും പാലാരിവട്ടത്തെയും വൈറ്റിലയിലെയും കുണ്ടന്നൂരെയുമെല്ലാം മേല്‍പ്പാലം പണിതിട്ടും രക്ഷയില്ലാത്ത ഗതാഗതകുരുക്കാണ് കാരണം.
മണ്ഡലത്തിലെ പ്രധാന പാതയിലെ ഗതാഗത പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം.പി എന്‍.എച്ച്.എ.ഐയ്ക്ക് കത്തയച്ചതോടെയാണ് 2022 നവംബറില്‍ എന്‍.എച്ച്.എ.ഐ ആദ്യ ഡി.പി.ആര്‍ തയാറാക്കലിലേക്ക് കടന്നത്. ആകാശപാത പണിയേണ്ട സ്ഥലത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതകളില്ല. ദേശീയപാത അതോറിറ്റി മുന്‍കൈയെടുത്താല്‍ പാത സജ്ജമാകും.
യാഥാര്‍ത്ഥ്യമായാല്‍ ഇടപ്പള്ളി കടന്ന് തെക്കന്‍ ജില്ലകളിലേക്ക് പോകുന്നവര്‍ക്ക് ഗതാഗത കുരുക്കില്‍ കുടുങ്ങാതെ ഈ ദൂരം താണ്ടാം.ഇടപ്പള്ളി അണ്ടര്‍പാസ് വെല്ലുവിളിഇടപ്പള്ളി ജംഗ്ഷനിലെ അണ്ടര്‍പാസ് നിര്‍മ്മിക്കലാണ് പ്രധാന കീറാമുട്ടി. ഇതിനായി റിവൈസ്ഡ് ഡി.പി.ആര്‍ തയാറാക്കാന്‍ എന്‍.എച്ച്.എ.ഐ തീരുമാനിച്ചെങ്കിലും വെള്ളക്കെട്ട് വെല്ലുവിളിയായി. അണ്ടര്‍പാസ് വരുമ്പോള്‍ ഇടപ്പള്ളി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കേണ്ടത് എങ്ങനെയെന്നതില്‍ തട്ടി നില്‍ക്കുകയാണ് പദ്ധതിയിപ്പോള്‍.
ഇടപ്പള്ളി- മൂത്തകുന്നം ഹൈവേക്കായി ഇതിനോടകം വീതികൂട്ടലും കാന നിര്‍മ്മാണവും ഈ ഭാഗത്ത് നടക്കുന്നുണ്ട്. അണ്ടര്‍പാസ് ഇതുമായി ബന്ധിപ്പിക്കാനാകുമോ എന്നതാണ് അടുത്ത കടമ്പ.ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ജനകീയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം ഫണ്ട് അനുവദിക്കണം. നടപ്പാക്കാനുള്ള ഇടപെടലുകള്‍ നിരന്തരമായി നടത്തുകയാണ്
ഹൈബി ഈഡന്‍ എം.പി. ഇടപ്പള്ളി- അരൂര്‍-18.6കിലോമീറ്റര്‍, ഇടപ്പള്ളി- അരൂര്‍ റൂട്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ കൊച്ചി നഗരസഭ, മരട് നഗരസഭ, കുമ്പളം പഞ്ചായത്ത്.