Tuesday, July 8, 2025

വനിതാ പൊലീസുകാര്‍ക്കെതിരെ ‘മൊട്ടുസൂചി’യിൽ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികൻ അറസ്റ്റിൽ…

ജൂണ്‍ 30 നാണ് എഴുന്നൂറോളം പേര്‍ അംഗമായ 'മൊട്ടുസൂചി' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്.

Must read

- Advertisement -

സുല്‍ത്താന്‍ ബത്തേരി (Sulthan Batheri) : `മൊട്ടുസൂചി’ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി. (An elderly man who sexually abused female civil police officers in a WhatsApp group called ‘Mottusoochi’ has been arrested in Mysore.) ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടില്‍ മാനു എന്ന അഹമ്മദ് (61) നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ പരാതിയിലാണ് നടപടി. ബത്തേരി, മീനങ്ങാടി, അമ്പലവയല്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറ് കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ജൂണ്‍ 30 നാണ് എഴുന്നൂറോളം പേര്‍ അംഗമായ ‘മൊട്ടുസൂചി’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്.

സ്ത്രീകള്‍ക്കും പൊലീസ് സേനയ്ക്കും അവമതിപ്പ് ഉണ്ടാകുന്ന തരത്തില്‍ ലൈംഗികചുവയുള്ള വോയ്‌സ് മെസ്സേജ് ആണ് ഇയാള്‍ ഗ്രൂപ്പില്‍ അയച്ചത്. ജൂലൈ ഒന്നിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ഇയാള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി രാഘവന്‍, എസ്.ഐ സോബിന്‍, എ.എസ്.ഐ സലീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ലബ്‌നാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍, അനിത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

See also  കേരള സര്‍വ്വകലാശാല സെനറ്റ് നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article