കേരള സര്‍വ്വകലാശാല സെനറ്റ് നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി

Written by Taniniram

Updated on:

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. നാല് അംഗങ്ങളുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

എന്നാല്‍ സെനറ്റിലേക്കുള്ള സര്‍ക്കാരിന്‍റെ മൂന്ന് നാമനിര്‍ദേശം ഹൈക്കോടതി ശരിവെച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, അഡ്വ. ജി മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്.

See also  ​ഗവർണർ നിയമസഭയിൽ, ഫോട്ടോസ് കാണാം

Leave a Comment