Thursday, April 3, 2025

തോമസ് ഐസക്കിനെ വിടാതെ ഇഡി; പുതിയ നീക്കം

Must read

- Advertisement -

തോമസ് ഐസക്കിനെതിരെ പുതിയ നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ തിരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിമുട്ടിക്കരുതെന്ന കോടതി തീരുമാനത്തിന് കാരണമായ ഹര്‍ജി റദ്ദാക്കിക്കാനുളള നീക്കങ്ങളാണ് ഇഡി നടത്തുന്നത്.

സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് ഇ.ഡി. അപ്പീല്‍ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് കോടതി പറഞ്ഞത്. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകള്‍ വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില രേഖകള്‍ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ പരിശോധിച്ചശേഷം ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്കായി ഐസക്കിന്റെ വിശദീകരണം ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

See also  ഏഴു വയസ്സുകാരന് രണ്ടാനച്ഛന്റെ വക ക്രൂരമര്‍ദനം;ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article