`എടാ പോടാ വിളികള്‍ നിർത്തിക്കോ’: കർശന നിർദ്ദേശം

Written by Web Desk1

Published on:

കൊച്ചി; ‘ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍; ആരും ആരുടെയും താഴെയല്ല’ .ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നൊക്കെ വിളിക്കുന്നത് പൊലീസ് നിര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നല്‍കി.

പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്‌ഐ വി.ആര്‍.റിനീഷിനെ താക്കീതോടെ സ്ഥലംമാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടര്‍നടപടികളിലെ പുരോഗതി വിലയിരുത്താന്‍ ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.

.

See also  പൊലീസ് ഉന്നത തലത്തിൽ അഴിച്ചുപണി വരുന്നു; പലരുടെയും കസേര ഇളകും

Related News

Related News

Leave a Comment