സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെടുക്കുമെന്നറിയിച്ചിരിക്കുകയാണ് മന്ത്രി വീണ ജോർജ്. ഡോക്ടർമാരുടെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും രോഗികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ ചെയ്ത് വലിയ വിവാദമാണ് സൃഷ്ട്ടിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു കൂട്ടിയത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ കുറിച്ചുള്ള പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളുടെ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പാങ്കെടുത്തു.