തൃശൂര്‍ വലപ്പാട്ടെ മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കൊല്ലം സ്വദേശിനി ധന്യ മോഹന്‍ കീഴടങ്ങി.
സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായാണ് ധന്യ മോഹന്‍ ജോലി ചെയ്തിരുന്നത്. ഡിജിറ്റല്‍ ഇടപാടിലൂടെ ധന്യ 20 കോടി തട്ടിയെടുത്തു എന്നാണ് കേസ്. 2020 മേയ് മുതല്‍ ധന്യ തട്ടിപ്പു നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
ഏഴംഗ പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച കമ്പനിയുടെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ പോലീസില്‍ പരാതി നല്‍കിയതോടെ ധന്യ വീടു പൂട്ടി കടന്നു കളയുകയായിരുന്നു. ഒളിവില്‍ പോയ ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി ആരംഭിച്ചു.