കൊച്ചിയിൽ സിനിമാ ഷൂട്ടിംഗിനിടെ കാർ തല കീഴായി മറിഞ്ഞു; അർജുൻ അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് അടക്കം അഞ്ചു പേർക്ക് പരിക്ക്

Written by Taniniram

Published on:

കൊച്ചി: കൊച്ചിയില്‍ സിനിമ ഷൂട്ടിംഗിനിടെ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ സിനിമാ താരങ്ങള്‍ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ നടന്മാര്‍ക്ക് നേരിയ പരിക്കേറ്റു. സ്റ്റണ്ട് മാസ്റ്റര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുക ആയിരുന്നു.

പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസമാണ് എറണാകുളത്ത് ആരംഭിച്ചത്.

See also  അനീഷ് അന്‍വറിന്റെ 'രാസ്ത' പ്രേക്ഷക ശ്രദ്ധ നേടുന്നു; സിനിമയെച്ചൊല്ലി റിവ്യൂ വിവാദങ്ങളും

Leave a Comment