സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത രണ്ട് ശതമാനം ഉയര്‍ത്തി

Written by Taniniram

Published on:

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം ക്ഷാമ ബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും ഉയര്‍ത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (K.N Balagopal) അറിയിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴില്‍നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും. കോളേജ് അധ്യാപകര്‍, എന്‍ജിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ് തുടങ്ങിയവയിലെ അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തില്‍നിന്ന് 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമബത്ത ഉയരുമെന്ന് ഉത്തരവില്‍ പറയുന്നു.

See also  ഈ മാസം ഒൻപതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

Related News

Related News

Leave a Comment