സിപിഎം സമ്മേളനങ്ങളിൽ ഇനി പൊതിച്ചോർ മതി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎമ്മിന്റെ കർശന നിർദ്ദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം വേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചു. പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മറ്റി നിർദ്ദേശം നൽകി. കഴിഞ്ഞ തവണ ചില സംസ്ഥാന കമ്മറ്റി നിർദ്ദേശം നൽകി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ആർഭാടത്തെ തുടർന്ന് ചർച്ചയായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം.

ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതിയെന്നാണ് നിർദ്ദേശം. ആർച്ചും കട്ട് ഔട്ടും ഒഴിവാക്കണം. സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകൾ നൽകരുതെന്നും നിർദ്ദേശമുണ്ട്. സെപ്തംബർ,ഒക്ടോബർ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുക.

നവംബറിൽ ഏരിയ സമ്മേളനവും ഡിസംബർ,ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിലിൽ പാർട്ടി കോൺഗ്രസ്.

See also  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ സിപിഎമ്മിന് പുതിയ നയം; മാധ്യമങ്ങളെ മെരുക്കും; മാപ്രയെന്ന് വിളിക്കില്ല

Related News

Related News

Leave a Comment