ദിയാ കൃഷ്ണയും അശ്വിന്‍ ഗണേഷും വിവാഹിതരായി|Diya Krishna Wedding

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയകൃഷ്ണ വിവാഹിതയായി. അശ്വിൻ ഗണേഷാണ് വരൻ. എഞ്ചിനീയറാണ് അശ്വിൻ. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും. ഇതുവരെ വിവാഹ തീയതി പുറത്ത് വിട്ടിരുന്നില്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല വീഡിയോകളും ദിയയും സഹോദരിമാരും അമ്മ സിന്ധുവും ചേർന്ന് അപ്ലോഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ വിവാഹ തീയതി (Diya Krishna Wedding) അപ്പോഴും മറച്ചു വെച്ചു.

മോളുടെ കല്യാണമല്ലേ, സന്തോഷം എന്നായിരുന്നു കൃഷ്ണകുമാർ പ്രതികരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്റെ ദൈവങ്ങളാണ് ഇതൊക്കെ, ഇവരെല്ലാം വന്നതിൽ സന്തോഷം. ദൈവം അയയ്ക്കുന്നവരാണ് ഇവരെല്ലാം. ഇനി റിസപ്ക്ഷൻ നടത്തുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

വിവാഹ ശേഷം ബാംഗ്ലൂരിലേക്ക് പോവാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു ഇരുവരും. വീടിന് അടുത്തായി ഒരു ഫ്ളാറ്റ് എടുത്തിട്ടുണ്ടെന്ന് ദിയ പറഞ്ഞിരുന്നു. കുറേക്കഴിഞ്ഞ് ഫ്ളാറ്റ് പരിചയപ്പെടുത്താമെന്നും പറഞ്ഞിരുന്നു.

See also  പി ടി കുഞ്ഞുമുഹമ്മദ്; കലയും കാലവും ജനുവരി നാലു മുതൽ

Leave a Comment