Friday, April 4, 2025

മൈസൂരുവിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം.

Must read

- Advertisement -

ഇന്ത്യൻ ജനത ഒരേ മനസ്സോടെ കാത്തിരുന്ന ദിവസമാണ് ഇന്നലെ അയോധ്യയിൽ കഴിഞ്ഞത്. 84 സെക്കൻഡ് മാത്രം നീണ്ടു നിന്ന മുഹൂർത്തത്തിൽ അയോധ്യ(Ayodhya ) രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (Narendra Modi ) മുഖ്യ യജമാനനായി നിലകൊണ്ടത്. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് , യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ മോദിക്കൊപ്പം അർച്ചനയിലും പൂജയിലും പങ്കെടുത്തു.

രാംലല്ല വിഗ്രഹത്തിനായി കൃഷ്ണശില കണ്ടെടുത്ത മൈസൂരുവിലും രാമക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. മൈസൂരു ജയപുര ഗുജ്ജെഗൗഡനപുരയിലാണ് രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടത് . ജനതാദൾ (എസ്) എംഎൽഎ ജി.ടി.ദേവെഗൗഡ, ബിജെപി എംപി പ്രതാപ് സിംഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബെംഗളൂരു മഹാദേവപുരയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഹിരന്ദഹള്ളി ട്രസ്റ്റ് നിർമിച്ച ക്ഷേത്രത്തിൽ 33 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുമുണ്ട്. ശ്രീരാമൻ എല്ലാവരുടെയും സ്വന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

See also  മിന്നല്‍ പരിശോധനയിലെ കണ്ടെത്തല്‍; പോലീസുകാരുടെ പാറാവ് ഡ്യൂട്ടി എ.സി മുറിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article