കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും സര്‍ജറി മാറി ചെയ്തതായി പരാതി

Written by Web Desk1

Published on:

കോഴിക്കോട്: കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സര്‍ജറി മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കമ്പിയിട്ടതാണ് മാറി പോയത്.

മറ്റൊരു രോഗിക്ക് നിര്‍ദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നല്‍കി. പിഴവ് പറ്റിയപ്പോള്‍ വീണ്ടും സര്‍ജറി നടത്താന്‍ ആവശ്യപ്പെട്ടതായും അജിത്തിന്റെ കുടുംബം. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഇതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി.

See also  യുകെയിൽ പഴം മുറിക്കാൻ ഉപയോഗിച്ച 'പേനാക്കത്തി' ഉപയോഗിച്ച് ശസ്ത്രക്രിയ…

Leave a Comment