Monday, March 31, 2025

സുനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം തടയണം; കളക്ടര്‍ക്ക്‌ പരാതി നല്‍കി എന്‍ഡിഎ

Must read

- Advertisement -

നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചരണത്തിനുപയോഗിച്ചെന്ന് ആരോപിച്ച് ഇടത് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാറിനെതിരെ എന്‍ഡിഎ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി . എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസിഡറായ ടൊവിനോയുടെ (Tovino Thomas) ചിത്രം ദുരൂപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതു തടയണമെന്നുമാണ് പരാതിയിലുള്ളത്.

തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ടൊവിനോയെ കണ്ട സുനില്‍കുമാര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡര്‍ ആണെന്നും തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചരാണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചതോടെ സുനില്‍ കുമാര്‍ ചിത്രം നീക്കം ചെയ്യുകയായിരുന്നു.

See also  ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അന്വേഷിപ്പിന്‍ കണ്ടെത്തും നെറ്റ്ഫ്‌ളിക്‌സില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article