- Advertisement -
മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. കാറില്‍ സഞ്ചരിച്ച 5 പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം നടന്നത്. കാര്‍ യാത്രികരായ അഞ്ച്‌പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലന്‍സ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും വളരെ വേഗത്തില്‍ കടന്നുപോയതിന് ശേഷമായിരുന്നു അപകടം സംഭവിച്ചത്.