Monday, November 10, 2025

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം മുടങ്ങും

ഇന്ന് പൂർണമായും നാളെ ഭാ​ഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പിടിപി ന​ഗർ, പാറമല എന്നിവിടങ്ങളിലെ ജലസംഭരണികൾ ശുദ്ധീകരിക്കുന്നതിനൊപ്പം പിടിപിയിൽ വാൽവിന്റെ അറ്റക്കുറ്റപ്പണികളും നടത്തുന്നുണ്ട്.

Must read

തിരുവനന്തപുരം: ന​ഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. രണ്ടിടങ്ങളിൽ ശുദ്ധീകരണവും ഒരിടത്ത് അറ്റകുറ്റ പണിയും നടത്തുന്നതിനാലാണ് ശുദ്ധജലവിതരണം തടസ്സപ്പെടുന്നത്. അറുപത്തിയൊന്ന് സ്ഥലങ്ങളിലാണ് നിയന്ത്രണം.

ഇന്ന് പൂർണമായും നാളെ ഭാ​ഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പിടിപി ന​ഗർ, പാറമല എന്നിവിടങ്ങളിലെ ജലസംഭരണികൾ ശുദ്ധീകരിക്കുന്നതിനൊപ്പം പിടിപിയിൽ വാൽവിന്റെ അറ്റക്കുറ്റപ്പണികളും നടത്തുന്നുണ്ട്.

ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ

പിടിപി ന​ഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംന​ഗർ, ശാസ്താന​ഗർ, കുഞ്ചാലുംമൂട്, മുടവൻമു​ഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ ന​ഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന്, കുന്നുകുഴി, കണ്ണമ്മൂല

പാളയം, നന്ദൻകോട്, പട്ടം, ശാസ്തമം​ഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻമൂട്, വെള്ളയമ്പലം, ജവഹർ ന​ഗർ, കവടിയാർ, മെഡിക്കൽ കോളേജ്, വഞ്ചിയൂർ, പാളയം, പേട്ട, ചാക്ക, പെരുന്താന്നി, വെട്ടുകാട്, ശംഖുമുഖം

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article