നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പൻ

Written by Web Desk1

Published on:

പാലക്കാട് (Palakkad) : പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖല (Residential area of ​​Palakkad Nelliampathi) യിൽ വീണ്ടും കാട്ടാനയിറങ്ങി. ചില്ലിക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയത്. വനം വകുപ്പ് (Forest Department) കാട് കയറ്റിയെങ്കിലും രാത്രിയോടെ ആന വീണ്ടും നാട്ടിലേക്കിറങ്ങുകയായിരുന്നു. എവിടി എസ്റ്റേറ്റിന് (AVT Estate) സമീപമാണ് ഇന്നലെ ആനയിറങ്ങിയത്. കഴിഞ്ഞ 10 ദിവസമായി ആന ജനവാസ മേഖലയിൽ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.

ചില്ലിക്കൊമ്പൻ ഇടയ്ക്ക് ജനവാസമേഖലകളിൽ എത്താറുണ്ട്, എന്നാൽ നാട്ടുകാർക്ക് കാര്യമായ പ്രയാസം ഒന്നും ആന ഉണ്ടാക്കാറില്ല. മുന്‍പ് ചക്കയുടെയും മാങ്ങയുടെയുമെല്ലാം സീസണിലാണ് ആന ഇവിടെയെത്താറുള്ളത്. എന്നാൽ അടുത്തിടെയായി ആന നിരന്തരം ജനവാസ മേഖലയിൽ എത്താറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

See also  ഉപവാസ സമരം സംഘടിപ്പിക്കും

Related News

Related News

Leave a Comment