ഇന്നും ചൂട് കൂടും: 9 ജില്ലകളിൽ മുന്നറിയിപ്പ്

Written by Taniniram1

Published on:

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട് .തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 15 മുതല്‍ 19 വരെയാണ് ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറയിപ്പുള്ളത്.

See also  ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മ അറസ്റ്റില്‍…

Leave a Comment