തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്ന് വയസുകാരന്റൈ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി ഉത്തമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് തന്റെ ദേഹത്ത് ചായ ഒഴിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. കുട്ടിയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത് പരാതിപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തശിയെ ഏല്‍പ്പിച്ച് അമ്മ ജോലിക്കു പോയ സമയത്തായിരുന്നു കുഞ്ഞിന് നേരെ ഇയാള്‍ ക്രൂരത കാട്ടിയത്.
പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു പൊള്ളിച്ച അമ്മയുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍
Written by Taniniram
Published on: