കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമ പഠനം തുടരാന്‍ ജാമ്യാപേക്ഷ നല്‍കി

Written by Taniniram

Published on:

കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ കൊല്ലം ഓയൂര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസിലെ മൂന്നാംപ്രതി അനുപമ കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി-1 ല്‍ ജാമ്യാപേക്ഷ നല്‍കി. വിദ്യാര്‍ത്ഥിയായ തനിക്ക് തുടര്‍ പഠനം നടത്താന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അഡ്വ.പ്രഭു വിജയകുമാര്‍ മുഖേന നല്‍കിയ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ ആദ്യമായാണ് ജാമ്യം ആവശ്യപ്പെടുന്നത്.

കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍(51), ഭാര്യ എം.ആര്‍.അനിതാകുമാരി(39), മകള്‍ പി.അനുപമ(21) എന്നിവര്‍ ചേര്‍ന്ന് കൊല്ലം ഓയൂര്‍ ഓട്ടുമലയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഫോണിലൂടെ മാതാപിതാക്കളില്‍ നിന്നും പണം ആവശ്യപ്പെടുകയും ചെയ്തു. സംഭവം വാര്‍ത്താമാധ്യമങ്ങളിലൂടെ വലിയ വാര്‍ത്തയായതിന് പിന്നാലെ പോലീസും വ്യാപക അന്വേഷണം ആരംഭിച്ചു. ഒടുവില്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കുട്ടിയെ പാര്‍ക്കില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.

See also  ഡിസംബറില്‍ വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍…

Related News

Related News

Leave a Comment