Wednesday, April 2, 2025

അറിയിച്ചതിലും നേരത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

Must read

- Advertisement -

തിരുവനന്തപുരം : സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകന്‍ വിവേകുമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ വീണയും ടൂറിസം മന്ത്രി റിയാസും നാളെ തിരിച്ചെത്തും. തിങ്കളാഴ്ച കൊച്ചിയെലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി അപ്രതീക്ഷിതമായി തിരുവനന്തപുരത്തെത്തുകയായിരുന്നു.

മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പങ്കെടുത്തത്. തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. എല്‍ഡിഎഫിലെ രാജ്യസഭാസീറ്റ് തര്‍ക്കം, സോളാര്‍ സമര വിവാദം, സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്, ക്ഷേമപെന്‍ഷന്‍ മുടക്കം, തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പുളള വാര്‍ഡ് വിഭജനം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ തീരുമാനമാണ് അന്തിമമായാണ് ഗവണ്‍മെന്റും എല്‍ഡിഎഫും കണക്കാക്കുന്നത്.

See also  വിദ്യാർഥി പ്രതിഭാ പുരസ്കാര വിതരണം ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article