Thursday, April 3, 2025

പി. ശശിക്ക് മുഖ്യമന്ത്രിയുടെ പൂർണ്ണപിന്തുണ; അൻവറിന് കോൺഗ്രസ് പശ്ചാത്തലം; എംഎൽഎയുടെ ആരോപണങ്ങൾ പൂർണമായി തള്ളി മുഖ്യമന്ത്രി

Must read

- Advertisement -

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ പി ശശിക്കതെിരെ നടത്തിയ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഒരു തെറ്റായ കാര്യവും ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

പൊളിറ്റിക്കല്‍ സെക്രട്ടറി സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.

എഡിജിപി അജിത്കുമാറിനെ മാറ്റില്ല, അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം ആവശ്യമുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  ഗെയിം മാറ്റാന്‍ ബിഗ്‌ബോസ്; വമ്പന്‍ വൈല്‍ഡ് കാര്‍ഡുകള്‍ എത്തുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article