തൃശൂർ ജില്ലയിൽ മഴയ്ക്ക് സാധ്യത

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ (Central Meteorological Department) അറിയിപ്പ് പ്രകാരം തൃശ്ശൂർ ജില്ല (Thrissur District) (തൃശൂറിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ (15.6- 64.5 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് , വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ട്. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾ ഉണ്ടാവാൻ സാധ്യത, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്, അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കി, ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാനും നിർദ്ദേശം.

കേരളത്തിൽ താപനില കൂടുന്നു; യെല്ലോ അലേർട്ട്

2024 ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related News

Related News

Leave a Comment