മോദി = പിണറായി വിജയൻ : കെ മുരളീധരൻ

Written by Taniniram1

Published on:

പുതുക്കാട് : ന്യൂനപക്ഷങ്ങളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തിന് എങ്ങനെ ദേശീയ ബദലാവാന്‍ സാധിക്കുമെന്നും മോഡിയുടെ (MODI)തനിപകര്‍പ്പായി പിണറായി (PINARAYI)മാറിയിരിക്കുകയാണെന്നും കെ മുരളീധരന്‍ (K.MURALEEDHARAN)പറഞ്ഞു. പുതുക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പൊതു പര്യടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ക്ക് ഈ നാട്ടിൽ രക്ഷയില്ലെന്നാണ് റിയാസ് മൗലവി വധം കാട്ടിത്തരുന്നത്. ബിജെ.പിക്കാരായ പ്രതികളെ വെറുതെ വിടാന്‍ കാരണം പ്രൊസിക്യൂഷനും പൊലീസും ഒത്തുകളിച്ചെന്നാണ് കോടതി പോലും പറയുന്നത്.തെളിവില്ലാത്തതിന്റെ പേരില്‍ ദുഖിച്ചുകൊണ്ടായിരുന്നു കോടതി പ്രതികളെ വെറുതെവിട്ടത്.

ഒരു മുഖ്യമന്ത്രിയെ അകത്താക്കിയവര്‍ ഇനിയും കൂടുതല്‍ ആളുകളെ അകത്താക്കുമെന്നാണ് മോഡി പറയുന്നത്. രാജ്യത്തിന്റെ വികസനമല്ല ഒരു സര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് മോഡി പ്രഖ്യാപിച്ചുകഴിഞ്ഞു.അങ്ങനെയെങ്കില്‍ കേരളത്തിലും അത് സംഭവിക്കണമല്ലോ. മോദിയുടെ കേരളത്തിലെ ഹോള്‍സെയില്‍ ഏറ്റെടുത്തരിക്കുന്നത് പിണറായി വിജയനാണ്. കോണ്‍ഗ്രസിനെ കേരളത്തില്‍ തുടച്ചുനീക്കാന്‍ മോഡി മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്ന് അദ്ദേഹത്തിനറിയം. അതുകൊണ്ടാണ് ആ ജോലി പിണറായിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് പൊതുനയമില്ല. കേരളത്തില്‍ മുഖ്യ ശത്രുവായ കോൺഗ്രസിനൊപ്പം രാജസ്ഥാനിലും ബംഗാളിലും ത്രിപുരയിലും സഖ്യമുണ്ടാക്കുന്നു. ഓള്‍ഡ് മാഹിയില്‍ സ്വതന്ത്രനെ പിന്തുണക്കുമ്പോള്‍ മാഹിയില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണ്. ഒരു സംസ്ഥാനത്ത് പോലും നയമില്ലാത്തവര്‍ക്ക് എങ്ങനെ കേന്ദ്രത്തിലൊരു ബദലുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

See also  തൃശ്ശൂരിൽ വോട്ട് വണ്ടി വന്നേ…

Related News

Related News

Leave a Comment