Friday, April 4, 2025

ചാകര, ചാകര… മത്തി ചാകര ; കോഴിക്കോട് കടപ്പുറത്ത് … ബീച്ച് കാണാനെത്തിയവർ ചാക്കുകളിലും കവറുകളിലുമായി മത്തികൊണ്ടുപോയി….

Must read

- Advertisement -

കോഴിക്കോട്: ഇന്നലെ രാവിലെ ബീച്ചിലെത്തിയവർക്കെല്ലാം കോളടിച്ചു. കോഴിക്കോട് ബീച്ചുമുതൽ ഭട്ട്റോഡുവരെ കടലിനോട് ചേർന്ന റോഡിലൂടെ ചെറിയ ചാക്കുകളിലും കവറുകളിലും നിറയെ മത്തിയുമായി ബീച്ച് കാണാനെത്തിയവർ മടങ്ങി. എന്താണ് സംഭവം എന്നറിയാനായി ബീച്ചിലേക്കിറങ്ങിയവർ കണ്ടത് തിരയോടൊപ്പം കരയിലേക്ക് അടിച്ചുകയറുന്ന മത്തിയായിരുന്നു.

അപൂർവമായി മാത്രം ഉണ്ടാകുന്ന മത്തിച്ചാകരയാണെന്ന് പിന്നീടാണ് ആളുകൾക്ക് മനസ്സിലായത്. കോന്നാട് ബീച്ചിലാണ് കൂടുതലായി മത്തിയടിഞ്ഞത്. രാവിലെ 10.30 മുതൽ 12.30 വരെയായിരുന്നു ചാകര. കുട്ടികളടക്കമുള്ളവർ കരയിലിരുന്ന് മത്തി പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവധിദിവസമായതിനാൽ ബീച്ചിൽ രാവിലെമുതൽ കളിക്കാനെത്തുന്നവരും മറ്റ് സന്ദർശകരുമെല്ലാം കൂടുതലായുണ്ടായിരുന്നു.

മത്തി കടപ്പുറത്തേക്കെത്തുന്നതിന്റെയും അത് വാരിയെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിമിഷനേരംകൊണ്ട് കടപ്പുറം നിറഞ്ഞു. പ്രദേശവാസികളടക്കം കുടുംബമായി മത്തി വാരിയെടുക്കാനെത്തി. കോന്നാട് ബീച്ചിൽ കൂടുതൽ ആളുകൾ എത്തിയതോടെ അവർ കടലിലേക്കിറങ്ങുന്നത് തടയുന്നതിനായി എലത്തൂർ കോസ്റ്റൽപോലീസും ലൈഫ് ഗാർഡും സ്ഥലത്തെത്തിയിരുന്നു.

ചെറിയ കുട്ടികൾ കടലിലേക്ക് ഇറങ്ങുന്നത് അവർ തടഞ്ഞു.സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണയായി കരയ്ക്കടുത്തേക്ക് ചെറുമീനുകൾ അടുക്കാറുണ്ട്. അപ്പോൾ കടലിൽ മത്സ്യബന്ധനത്തിനായിപ്പോയ വഞ്ചികൾ എക്കോസൗണ്ടർ വിത്ത് ഫിഷ് ഫൈൻഡർ സംവിധാനമുപയോഗിച്ച് മത്സ്യങ്ങൾ പോകുന്ന ദിശയ്ക്കനുസരിച്ച് നീങ്ങും. അങ്ങനെ വഞ്ചികൾ കരയിലേക്കടുക്കുമ്പോൾ മത്സ്യം കൂട്ടത്തോടെ തിരയോടൊപ്പം കരയിലേക്ക് എത്തുന്നതാണിതെന്ന് സീ റെസ്‌ക്യൂ ഗാർഡ് കെ. ഷൈജു പറഞ്ഞു.

See also  'കേക്ക് ആരു തന്നാലും വാങ്ങും'; എന്ന ചുട്ട മറുപടിയുമായി സിപിഐ നേതാവ് സുനിൽ കുമാറിന് നേരെ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article