Saturday, October 18, 2025

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ വിജയന്റെ കളളക്കേസ് എന്ന് സിബിഐ; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവൊന്നുമില്ലാതെ, മറിയം റഷീദയെ കടന്നുപിടിച്ചു; സിബിഐ കുറ്റപത്രം

Must read

ഐഎസ്ആര്‍ഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. മുന്‍ സിഐ എസ്.വിജയനാണ് എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചു വച്ചതിന് ശേഷം മറിയം റഷീദയ്‌ക്കെതിരെ കേസ് എടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് എസ്. വിജയന്‍ മറിയം റഷീദയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്തതിനാലാണ് ചാരവൃത്തി ആരോപിച്ചു കേസെടുത്തതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

മുന്‍ എസ്പി എസ്.വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍, മുന്‍ സിഐ കെ.കെ.ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിഐ ആയിരുന്ന എസ്.വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. ഹോട്ടല്‍ മുറിയില്‍ വച്ച് മറിയം റഷീദയെ കടന്നുപിടിച്ചതിലെ പ്രകോപനമാണ് കേസെടുക്കലിന് പിന്നില്‍. എസ്‌ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നും സിബിഐ കണ്ടെത്തി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article