Tuesday, May 20, 2025

കൈവിരല്‍ ശസ്ത്രക്രിയ്‌ക്കെത്തിയ 4 വയസുകാരിയ്ക്ക് നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗുരുതര ചികിത്സപ്പിഴവില്‍ വന്‍പ്രതിഷേധം

Must read

- Advertisement -

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയപ്പിഴവ്. കൈവിരലില്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിക്ക് അനാവശ്യമായി നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിക്കാണ് മെഡിക്കല്‍ കോളേജില്‍ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അബദ്ധത്തില്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞു. ആറാം വിരല്‍ നീക്കം ചെയ്യാനാണ് കുട്ടിയെ ശസ്ത്രക്രിയ്ക്ക് എത്തിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയപ്പോള്‍ ആറാം വിരലില്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ വായില്‍ പഞ്ഞിതിരുകിയിട്ടുണ്ടായിരുന്നു. സംഭവം ബന്ധുക്കള്‍ നഴ്‌സിനോട് ആരാഞ്ഞപ്പോള്‍ ശസ്ത്രക്രിയ മാറിപ്പോയെന്ന് നഴ്‌സ് ചിരിച്ചുകൊണ്ട് പറഞ്ഞൂവെന്നാണ് ആരോപണം. പരാതിപറഞ്ഞപ്പോള്‍ വളരെ ലാഘവത്തോടെയാണ് അധികൃതര്‍ കൈകാര്യം ചെയ്തതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷനിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതിക്കായി ഹര്‍ഷിന ഇപ്പോഴും സമരത്തിലാണ്. ഇതിനിടെയാണ് മറ്റൊരു ഗുരുതര വീഴ്ചയും സംഭവിക്കുന്നു.

ആശുപത്രിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി.

See also  ഇന്ന് ഗുരുവായൂരപ്പന്റെ ആറാട്ട്… അറിയാം ഉണ്ണിക്കണ്ണന്റെ ആറാട്ട് വിശേഷങ്ങൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article