Thursday, April 3, 2025

മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ ഗുരുതര പരാതിയുമായി യുവതി. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധം

Must read

- Advertisement -

കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച പീഡന പരാതിയില്‍ വന്‍ ട്വിസ്റ്റ് മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു അടക്കമുള്ള ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഗുരുതര ആരോപണവുമായി അടുത്ത ബന്ധുവായ യുവതി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ച വച്ചെന്നുമൊക്കെയാണ് മൂവാറ്റുപുഴ സ്വദേശിനിയുടെ ആരോപണം. നിരവധി പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും യുവതി ആരോപിക്കുന്നു.

നടിക്കെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനും പരാതി നല്‍കി. 2014ലാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. പീഡനം നടക്കുന്ന സമയത്ത് തനിക്ക് പതിനാറ് വയസായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയമായിരുന്നു. നടി സിനിമ ഓഡീഷനുണ്ടെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അഞ്ചാറ് പുരുഷന്മാര്‍ ഉള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവര്‍ തന്നെ സ്പര്‍ശിച്ചു. അന്ന് കരഞ്ഞ് ബഹളം വച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പരാതിക്കാരി ആരോപിക്കുന്നു.
ചെറിയ അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറായാല്‍ നിന്നെ അവര്‍ നല്ല രീതിയില്‍ നോക്കുമെന്നും നടി പറഞ്ഞു. കൂടാതെ തന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലൊക്കെ കൊണ്ടുപോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞുവെന്നും പരാതിയില്‍ വ്യക്തമാക്കി.പിന്നീട് നടി തന്നെ വീട്ടിലാക്കി.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രീം കോടതിയുടെ നിർണായക വിധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article