തിരുവനന്തപുരം (Thiruvananthapuram) : കേരള പൊലിസ് പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. (Big changes at Kerala Police Headquarters. ADGP MR Ajithkumar has been appointed as the new Excise Commissioner.) അദ്ദേഹത്തിന് പകരമായി മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിനെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ആയി നിയമിച്ചു.
വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്സിലേക്കും, നിലവിലെ ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായും സ്ഥലം മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്നും കേരള പൊലിസ് അക്കാദമി (കെഇപിഎ) ഡയറക്ടറായി നിയോഗിച്ചു.
അതേസമയം, പൊലിസ് ഇന്റലിജൻസ് ചുമതലയുള്ള ജി. സ്പർജൻ കുമാറിനെ ക്രൈം ബ്രാഞ്ച് ഐ.ജി ആയി നിയമിച്ചു. പി. പ്രകാശിനെ കോസ്റ്റൽ പൊലിസ് ഐ.ജി ആയും, കെ. സേതുരാമനെ ജയിൽ വകുപ്പിലേക്കും സ്ഥലംമാറ്റി. എ. അക്ബറിനെ ആഭ്യന്തര സുരക്ഷാ ഐ.ജി ആയി നിയമിച്ചു.