തിരുവനന്തപുരം (Thiruvananthapuram) : ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് 179 സിസിടിവി ക്യാമറകളും രണ്ട് നിരീക്ഷണ ടവറുകളും ആറ് ഡ്രോണുകളും സ്ഥാപിക്കാന്‍ തീരുമാനം. കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് തീരുമാനം. (It has been decided to install 179 CCTV cameras, two observation towers and six drones for the Atukal Pongal festival. The decision was taken at the officer-level review meeting held at Kudappanakunn Collectorate.)
പൊങ്കാല ദിവസം അന്നദാനം നടത്തുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതുവരെ 42 പേരാണ് സര്‍ട്ടിഫിക്കറ്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊങ്കാലയ്‌ക്ക് ശേഷം കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഈഞ്ചയ്‌ക്കല്‍, പാപ്പനംകോട്, ചെറുവക്കല്‍ എന്നിവിടങ്ങളാണ് നിക്ഷേപിക്കുന്നത്. പൊങ്കാലയ്‌ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിന് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 2000 തൊഴിലാളികളെയും 125 ഉദ്യോഗസ്ഥരെയും സജ്ജമാക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 700 ബസ് സര്‍വ്വീസുകള്‍ പൊങ്കാലയ്‌ക്കായി സജ്ജമാക്കും. ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തുന്ന ഭക്തര്‍ക്കായി ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ 112 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതില്‍ 29 പേര്‍ വനിതകളാണ്. പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ പ്രത്യേക പട്രോളിങ്ങും കുടിവെള്ള വിതരണവും നടത്തും.
കെഎസ്ഇ.ബി 9 സെക്ഷനുകളിലെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 4 മുതല്‍ 14 വരെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ് പറഞ്ഞു. യോഗത്തില്‍ എ.ഡി.എം ബീന പി. ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.